Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Torrential Rains

Idukki

ദു​രി​ത​പ്പെ​യ്ത്തി​ൽ വ്യാ​പ​ക നാ​ശം

ചെ​റു​തോ​ണി: അ​തി​തീ​വ്ര മ​ഴ​യി​ൽ ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല വി​റ​ച്ചു. കീ​രി​ത്തോ​ട്ടി​ൽ ര​ണ്ടി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി. ഇ​ടു​ക്കി-​നേ​ര്യ​മം​ഗ​ലം സം​സ്ഥാ​ന പാ​ത​യി​ൽ കീ​രി​ത്തോ​ട്ടി​ലും ത​ട്ടേ​ക്ക​ണ്ണി​യി​ലും മ​ണ്ണി​ടി​ഞ്ഞു ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു. ചെ​റു​തോ​ട്ട​പ്പ​ടി​യി​ൽ റോ​ഡി​ന്‍റെ വ​ശ​മി​ടി​ഞ്ഞു വെ​യി​റ്റിം​ഗ് ഷെ​ഡ് ത​ക​ർ​ന്നു.

പ​കു​തി​പ്പാ​ല​ത്ത് വീ​ട്‌ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​ഴ​ക്കെ​ടു​തി​യി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ൻ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു.

ത​ട്ടേ​ക്ക​ണ്ണി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഏ​ഴ് കു​ടും​ബ​ങ്ങ​ളും കീ​രി​ത്തോ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. പെ​രി​യാ​ർ വാ​ലി​യി​ൽ ചൂ​ര​ക്കു​ഴി​യി​ൽ ജോ​യി​യു​ടെ വീ​ടി​ന്‍റെ പു​റ​കു​വ​ശ​മി​ടി​ഞ്ഞ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ത​ടി​യ​മ്പാ​ട് മ​ട​ത്തും​ക​ട​വ് ഷേ​ത്ര​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ത​ട​സം നീ​ക്കി.

പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ത​ടി​യ​മ്പാ​ട് മേ​ഖ​ല​യി​ൽ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് രാ​ത്രി​യോ​ടെ വെ​ള്ളം ക​യ​റി. വാ​ഹ​ന​ങ്ങ​ൾ വ​ട​ത്തി​ൽ കെ​ട്ടി​വ​ലി​ച്ചു സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ മാ​റ്റി.

ത​ടി​യ​മ്പാ​ട്-​ചെ​റു​തോ​ണി റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും മ​ണ്ണി​ടി​ഞ്ഞു. ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു.

Latest News

Corehub Up